അയോധ്യ രാമക്ഷേത്ര കൊള്ള രാജിയാക്കി ട്രസ്റ്റ്; ഇടപെടാതെ കോടതി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന രാ​മ​​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യു​ടെ​യും ആ​ർ.​എ​സ്.​എ​സ് നേ​താ​വാ​യ ട്ര​സ്റ്റ് അം​ഗം അ​നി​ൽ മി​ശ്ര​യു​ടെ​യും രാ​ജി അ​യോ​ധ്യ​യി​ൽ ​ചേ​ർ​ന്ന ട്ര​സ്റ്റ് യോ​ഗം സ്വീ​ക​രി​ച്ചു. ച​മ്പ​ത് റാ​യി​യോ​ടൊ​പ്പം രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ർ.​എ​സ്.​എ​സ് നേ​താ​വ് കൃ​ഷ്ണ മോ​ഹ​ൻ യാ​ദ​വി​നെ ട്ര​സ്റ്റി​ന്റെ താ​ൽ​ക്കാ​ലി​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി. രാ​മ​ക്ഷേ​ത്ര കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ (എ​സ്.​ഐ.​ടി) വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ ട്ര​സ്റ്റ് ഈ ​മാ​സം 22ന് ​വീ​ണ്ടും യോ​ഗം ചേ​രും. അ​തി​നി​ടെ, രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ ല​ഖ്നോ ബെ​ഞ്ച് ത​ള്ളി.

കൊ​ള്ള​യു​ടെ വി​വ​രം സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ഈ ​മാ​സം ഏ​ഴി​ന് പു​റ​ത്തു​വി​ട്ട ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ‘ശ്രീ​രാം ജ​ന്മ​ഭൂ​മി തീ​ർ​ഥ് ​ക്ഷേ​ത്ര ട്ര​സ്റ്റ്’ യോ​ഗം ചേ​രു​ന്ന​ത്. അ​ഖി​ലേ​ഷ് യാ​ദ​വി​ന്റെ വെ​ള​പ്പെ​ടു​ത്ത​ൽ ആ​ദ്യം ത​ള്ളി​യ അ​ശോ​ക് സിം​ഗാ​ളി​നൊ​പ്പം രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച വി.​എ​ച്ച്.​പി ​നേ​താ​വ് ച​മ്പ​ത് റാ​യ് ത​ന്നെ കൊ​ള്ള​യു​ടെ കേ​ന്ദ്ര സ്ഥാ​ന​ത്ത് വ​ന്ന​തോ​ടെ രാ​ജി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ ശേ​ഷ​മാ​യി​രു​ന്നു യോ​ഗം.

ച​മ്പ​ത് റാ​യി​യു​ടെ രാ​ജി മ​ഹ​ത്വ​വ​ത്ക​രി​ച്ച് ട്ര​ഷ​റ​ർ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന​ര മ​ണി​ക്ക് തു​ട​ങ്ങി​യ യോ​ഗം മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. തു​ട​ർ​ന്ന് രാ​മ​​ക്ഷേ​ത്ര കൊ​ള്ള​യി​ൽ ശ​ങ്ക​രാ​ചാ​ര്യ ഉ​ൾ​പ്പെ​ടെ ഹി​ന്ദു സ​ന്യാ​സി​മാ​ർ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഗോ​വി​ന്ദ് ഗി​രി​യാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.‘ശ്രീ​രാം ജ​ന്മ​ഭൂ​മി തീ​ർ​ഥ് ​ക്ഷേ​ത്ര ട്ര​സ്റ്റി’​ന്റെ ബൈ​ലോ പ്ര​കാ​രം ഒ​രാ​ൾ രാ​ജി​വെ​ച്ചാ​ൽ സ്വീ​ക​രി​ക്കാ​നേ ക​ഴി​യൂ ത​ള്ളാ​നാ​വി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​ണ്ടാ​ണ് ച​മ്പ​ത് റാ​യി രാ​ജി​വെ​ച്ച​ത്. കു​റ്റം ചെ​യ്ത ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നും ഗി​രി പ​റ​ഞ്ഞു.

രോ​ഷം അ​ഖി​ലേ​ഷി​നോ​ട്

കൊ​ള്ള പു​റ​ത്തു​കൊ​ണ്ടു​വ​ന്ന സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നോ​ടു​ള്ള രോ​ഷം മ​റ​ച്ചു​വെ​ക്കാ​തി​രു​ന്ന ഗോ​വി​ന്ദ് ഗി​രി ക​ർ​സേ​വ​ക്ക് വ​ന്ന​വ​രെ വെ​ടി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​വ​രാ​ണ് ഇ​പ്പോ​ൾ രാ​മ​ഭ​ക്ത​രാ​യി വ​ന്ന​തെ​ന്നും അ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​കൊ​​ണ്ട് രാ​മ​രാ​ജ്യ​സ്ഥാ​പ​നം ത​ട​യാ​നാ​വി​ല്ല. രാ​മ​ക്ഷേ​ത്ര കൊ​ള്ള പ്ര​ച​രി​പ്പി​ച്ച് ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്കം ക​രു​തി​യി​രി​ക്ക​ണം.

പ​ഴു​ത​ട​ക്കു​മെ​ന്ന് ട്ര​സ്റ്റ്

രാ​മ​ക്ഷേ​ത്ര​ത്തി​ൽ കൊ​ള്ള ന​ട​ത്താ​ൻ കാ​ര​ണ​മാ​യ പ​ഴു​തു​ക​ൾ അ​ട​ച്ച് കൊ​ള്ള ത​ട​യു​ക​യാ​ണ് പ്ര​ഥ​മ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യേ​റ്റ കൃ​ഷ്ണ മോ​ഹ​ൻ യാ​ദ​വ് പ​റ​ഞ്ഞു. ​കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ രാ​മ​ക്ഷേ​​ത്ര ട്ര​സ്റ്റി​ന്റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ത് വീ​ണ്ടെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഭാ​വ​ന മാ​ത്ര​മ​ല്ല, രാ​മ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ണ​മ​ല്ലാ​തെ മ​റ്റു പ​ല​തും ക​ള​വു​പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്വ​ർ​ണം പൂ​ശി​യ രാ​മ​ച​രി​ത മാ​ന​സം പു​സ്ത​കം അ​ട​ക്ക​മു​ള്ള​വ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. രാ​ജി വെ​ച്ച​വ​ർ തു​ട​ർ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്നും ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രും പ​ടി​യി​റ​ങ്ങി​യ​തെ​ന്നും വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് അ​ന്ത​ർ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​ലോ​ക് കു​മാ​ർ പ്ര​തി​ക​രി​ച്ചു.  

ബി.ജെ.പിയിലെ അധികാരത്തർക്കം തുറന്നുകാട്ടി -അഖിലേഷ്

ല​ഖ്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ക്കൊ​ള്ള ബി.​ജെ.​പി​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം തു​റ​ന്നു​കാ​ട്ടി​യെ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് യാ​ദ​വ്. അ​യോ​ധ്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും മ​ത​വി​കാ​ര​വു​മാ​ണ് ഇ​തി​ലൂ​ടെ ലം​ഘി​ക്ക​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളി​ലാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ന​മ്മു​ടെ ഭ​ക്തി​യും വി​ശ്വാ​സ​വും ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ങ്കി​ലും എ​ല്ലാ​വ​രും നി​ശ്ശ​ബ്ദ​രാ​ണ്. ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട കേ​ന്ദ്ര- സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ ക​ല​ഹ​ത്തി​ലാ​ണ്. ഭ​ക്തി​ക്കും വി​ശ്വാ​സ​ത്തി​നും മേ​ലെ അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Ayodhya Ram temple loot: Trust resigns; Court does not intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.