വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ എം.എൽ.എയെ മുഖത്തടിച്ച് സ്ത്രീ

ചണ്ഡീഗഢ്: ഹരിയാനയിലെ കൈതാൾ ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ എം.എൽ.എയുടെ മുഖത്തടിച്ച് സ്ത്രീ. ജനനായക് ജനതാ പാർട്ടി (ജെ.ജെ.എ) എം.എൽ.എ ഈശ്വർ സിങ്ങിനാണ് അടിയേറ്റത്.

ഗുഹ്‌ല പ്രദേശത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കവെയായിരുന്നു സംഭവം. രോഷാകുലരായാണ് പ്രളയബാധിതർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. വെള്ളക്കെട്ടിന് കാരണം കാര്യക്ഷമമല്ലാത്ത അഴുക്കുചാൽ സംവിധാനമാണെന്ന് ഉന്നയിച്ച് ഇവർ പ്രതിഷേധത്തിലായിരുന്നു.

പ്രദേശം സന്ദർശിക്കാൻ വൈകിയതിൽ ജനം എം.എൽ.എയെ ചോദ്യം ചെയ്തു. ഇതിനിടയിലാണ് ‘എന്തിനാണ് ഇപ്പോൾ വന്നിരിക്കുന്നത്?’ എന്ന് ചോദിച്ച് കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എം.എൽ.എയുടെ മുഖത്തടിച്ചത്.

സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്ത്രീയോട് ക്ഷമിച്ചുവെന്നും നിയമനടപടിയൊന്നും സ്വീകരിക്കില്ലെന്നും എം.എൽ.എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Woman Slaps MLA During Visit To Flood-Hit Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.