ചെന്നൈ: 40കാരിയായ വിധവയെ ക്ഷേത്രത്തിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം വണ്ടിക്കാര തെരുവിൽ അരുൾരാജ (25), ആനന്ദ് (22) എന്നിവരാണ് പ്രതികൾ.
നാഗപട്ടണം വെള്ളിപാളയം നാഗത്തോപ്പ് സ്വദേശിനിയായ കെട്ടിട നിർമാണ തൊഴിലാളിയാണ് പീഡനത്തിനിരയായത്. രണ്ടുവർഷം മുമ്പാണ് ഇവരുടെ ഭർത്താവ് മരിച്ചത്. വ്യാഴാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വായിൽ തുണി തിരുകി സമീപത്തെ പിള്ളയാർ കോവിലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ച് അവശയാക്കിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ മദ്യപിച്ചിരുന്നു.
തനിക്ക് രണ്ട് പെൺമക്കളുണ്ടെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ലെന്ന് ഇര പൊലീസിന് മൊഴി നൽകി. പ്രതികൾ പിന്നീട് സഹോദരിയുടെ വീട്ടിൽചെന്ന് നടന്ന സംഭവമറിയിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ച ദേഹമാസകലം പരിക്കുകളോടെ അവശനിലയിൽ ബോധരഹിതയായി കിടന്നിരുന്ന സ്ത്രീയെ സമീപവാസികൾ ചേർന്ന് നാഗപട്ടണം ജില്ല ജനറൽ ആശുപത്രിയിലെത്തിച്ചു.
വെളിപാളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നവശ്യപ്പെട്ട് നാഗപട്ടണത്ത് വിവിധ മഹിള സംഘടനകൾ പ്രക്ഷോഭരംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.