കുറ്റവാളിയെ തേടിയെത്തിയ പൊലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി, ഒരു സ്ത്രീ മരിച്ചു; അഞ്ച് പൊലീസുകാർക്ക് പരിക്ക്
ഡെറാഡൂൺ: പ്രതിയെ പിടിക്കാനെത്തിയ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗർ ജില്ലയിലാണ് സംഭവം.
ഉത്തർപ്രദേശിലെ മൊറാദാബാദ് പൊലീസുമായാണ് ഭരത്പൂർ ഗ്രാമവാസികൾ ഏറ്റുമുട്ടിയത്. ഏററുമുട്ടലിൽ പരിക്കേറ്റവർ ചികിത്സയിലാണ്. സ്ത്രീ മരിച്ച സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി ഭരത്പൂരിൽ ഒളിച്ചു താമസിക്കുന്നുവെന്ന വിവരം ലഭിച്ചാണ് മൊറാദാബാദ് പൊലീസ് അവിടെയെത്തുന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു. എന്നാൽ പ്രതി രക്ഷപ്പെട്ടിരുന്നു. പൊലീസ് സംഘത്തെ നാട്ടുകാർ ബന്ദികളാക്കിയതായും മൊറാദാബാദ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) ശലഭ് മാത്തൂർ പറഞ്ഞു.
'50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട പ്രതിയാണ്. ഞങ്ങൾ എത്തിയപ്പോഴേക്കും പ്രതി ഭരത്പൂർ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സംഘത്തെ അവർ ബന്ദികളാക്കുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും ചെയ്തു' -അദ്ദേഹം പറഞ്ഞു.
'അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു, അവർ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഒരു സ്ത്രീ മരിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ നിയമപരവുമായ നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.