ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്കായി ഡൽഹിയിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു പുറത്ത് 97 ‘കൂളിങ് സോണുകൾ’ സ്ഥാപിക്കാനും നാരങ്ങവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാനും ഡൽഹി സർക്കാർ തീരുമാനിച്ചു. പരീക്ഷ അവസാനിക്കുന്നതു വരെ പുറത്ത് കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസം പകരാനാണ് പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറത്ത് കൂളിങ് സോണുകൾ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഇവിടെ രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, ഒ.ആർ.എസ് ലായനി, കുടിവെള്ളം, നാരങ്ങവെള്ളം എന്നിവ നൽകും. ഇതിനുപുറമെ പ്രഥമശുശ്രൂഷാ സൗകര്യവും ചായയും ലഭ്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പരീക്ഷാ ദിവസമായ ഞായറാഴ്ച വിദ്യാർഥികൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.