വാടക വീട്​ അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: ഭർത്താവിനൊപ്പം വാടക വീട്​ അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ അ​ംബോലിയിലാണ്​ തിങ്കളാഴ്​ച രാത്രി 28 കാരി ബലാത്സംഗത്തിന്​ ഇരായായത്​. സംഭവുമായി ബന്ധപ്പെട്ട്​ ഏഴ്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

വാടക​ വീട്​ പരിശോധിക്കുന്നതിനിടെ  മൂന്ന്​ പേർ ഭർത്താവിനെ പുറത്തേക്ക്​ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെയുണ്ടായിരുന്ന നാല്​ പേർ തന്നെ കൂട്ടബലാത്സംഗം ചെയ്​തെന്നാണ്​ യുവതിയു​െട പരാതി. സംഭവത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - woman gang raped in mumbai while searching for house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.