ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവിൽ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. ബൈയപ്പനഹള്ളിയിലെ എസ്.എം.വി.ടി ടെർമിനലിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ശീതൾ എന്ന 31കാരിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരുവിൽ നിന്ന് പശ്ചിമ ബംഗാളിലെ അലിപുർദൗർ സ്റ്റേഷനിലേക്ക് കാമാഖ്യ എ.സി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശീതളും കുടുംബവും. മകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനായി കോച്ചിൽ നിന്നു യുവതി പുറത്തേക്കിറങ്ങി. ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ശീതൾ, ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കവെ കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് റെയിൽവെ പൊലീസ് ഉദ്യോഗസ്ഥനായ ശിവരാജ് ഇവരെ ട്രാക്കിൽ നിന്നു പുറത്തെത്തിക്കുകയായിരുന്നെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

എന്നാൽ അപകട വിവരം അറിയാതെ ശീതളിന്‍റെ കുടുംബം ട്രെയിനിൽ യാത്ര തുടർന്നു. വലതുകൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - Woman falls on track while rushing to board train in Bengaluru, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.