സ്കൂട്ടറിൽ യുവതിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു; ഡൽഹിയിലെ 20കാരിയുടെ മരണത്തിൽ നിർണായക വിവരം

ന്യൂഡൽഹി: ഡൽഹിയിൽ 20കാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി ഡൽഹി പൊലീസ്. അപകടസമയത്ത് സ്കൂട്ടറിൽ യുവതി തനിച്ചല്ല യാത്രചെയ്തതെന്നും സുഹൃത്തായ മറ്റൊരു യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, അപകട ശേഷം സംഭവസ്ഥലത്തു നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ യുവാക്കളുടെ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. കാറിൽ കുരുങ്ങിയ യുവതിയെ 12 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തിട്ടുണ്ട്.

അതേസമയം, കൊലപാതകം അ​പ​ക​ട​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. സം​ഭ​വ​ത്തെ അ​പൂ​ർ​വ കു​റ്റ​കൃ​ത്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ്ര​തി​ക​ൾ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ വി.​കെ. സ​ക്‌​സേ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ചിരുന്നു.

Tags:    
News Summary - Woman dragged by car wasn't alone on scooty, says Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.