ഫോൺ ചോർത്തൽ: ചന്ദ്രശേഖർ റാവുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ വി​വാ​ദ​മാ​യ ഫോ​ൺ​ചോ​ർ​ത്ത​ൽ കേ​സി​ൽ മു​ന്‍ മു​ഖ‍്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ചോ​ദ്യം ചെ​യ്തു. ഞാ​യ​റാ​ഴ്ച റാ​വു​വി​ന്‍റെ ന​ന്ദി ന​ഗ​റി​ലെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സം​ഭ​വ​ത്തി​ൽ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി പാ​ർ​ട്ടി (ബി.​ആ​ർ.​എ​സ്) പ്ര​സി​ഡ​ന്റി​നെ​യും എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്തു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ആ​ർ.​എ​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. മു​ന്‍ ബി.​ആ​ർ.​എ​സ് ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന അ​ന​ധി​കൃ​ത​മാ​യ ഫോ​ൺ ചോ​ർ​ത്ത​ൽ, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നാ​ലു​പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വ്യ​വ​സാ​യി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, നി​യ​മ പാ​ല​ക​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - SIT questions Chandrashekhar Rao on Phone tapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.