ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി ഒരു ലക്ഷം വാക്​സിൻ വിതരണം ചെയ്യുമെന്ന്​ വിപ്രോ

ന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഒരു ​ലക്ഷം ഡോസ്​ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യാൻ പദ്ധതിയിട്ട്​ അന്താരാഷ്​ട്ര ഐ.ടി കമ്പനിയായ വിപ്രോ.

ഇതിനായി ഇന്ത്യയിലെ മുൻനിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കരാർ ഉണ്ടാക്കിയതായും​ അവർ അറിയിച്ചു. ജൂൺ ആദ്യം മുതൽ വാക്​സിൻ വിതരണം ചെയ്യാനാണ്​ കമ്പനി ലക്ഷ്യ​മിടുന്നത്​. ആദ്യഘട്ടത്തിൽ ജീവനക്കാർക്കും തുടർന്ന്​ അവരുടെ ഭാര്യമാർക്കും മക്കൾക്കും വാക്​സിൻ നൽകും.

കോവിഷീൽഡ്, കോവാക്സിൻ, സ്​പുട്​നിക്​ വി എന്നിങ്ങനെ മൂന്ന് വാക്​സിനുകളാണ്​ ജീവനക്കാർക്ക്​ വിതരണം ചെയ്യുന്നത്​​.

1.9 ലക്ഷം തൊഴിലാളികളാണ്​ വി​പ്രോയ്​ക്ക്​ കീഴിൽ ലോകമെമ്പാടും ​േ​ജാലി ചെയ്യുന്നത്​. അവരിൽ ഭൂരിപക്ഷം പേരും ഇന്ത്യയിലാണ്​. രാജ്യത്താകമാനം മുൻനിര ആശുപത്രികളുമായി കരാർ ഉണ്ടാക്കിയ 140 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിപ്രോ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. 

Tags:    
News Summary - Wipro to Arrange 1 Lakh COVID-19 Vaccine Doses for Employees in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.