റെയിൽവേയും വിൽക്കുമോ ?; ഉത്തരം നൽകി പിയൂഷ്​ ഗോയൽ

ന്യൂഡൽഹി: റെയിൽവേയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച പ്രസ്​താവനയുമായി കേന്ദ്ര റെയിൽ മന്ത്രി പിയൂഷ്​ ഗോയൽ. റെയിൽവേ സ്വകാര്യവൽക്കരിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേ രാജ്യത്തി​േന്‍റയും ജനങ്ങളുടേയും സ്വത്താണ്​. അത്​ ആർക്കും തൊടാനാവില്ല. റെയിൽവേ സ്വകാര്യവൽക്കരിക്കില്ലെന്ന്​ പിയൂഷ്​ ഗോയൽ പറഞ്ഞു.

റെയിൽവേ സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം നടത്തുന്നത്​ പ്രതിപക്ഷമാണ്​. പ്രതിപക്ഷത്തിന്‍റെ അജണ്ടയാണിതെന്നും ഗോയൽ പറഞ്ഞു. പശ്​ചിമബംഗാളിലെ ഖരക്​പൂരിൽ സംസാരിക്കു​േമ്പാഴായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം ചില സ്​റ്റേഷനുകളുടെ നടത്തിപ്പവകാശം റെയിൽവേ സ്വകാര്യ കമ്പനികൾക്ക്​ നൽകിയിരുന്നു.

പി.പി.പി മോഡലിലാണ്​ സ്​റ്റേഷനുകളുടെ നടത്തിപ്പവകാശം നൽകിയത്​. ഇതിനൊപ്പം സ്വകാര്യ കമ്പനികൾ നടത്തുന്ന ട്രെയിനുകളും നിലവിൽ വന്നിരുന്നു. 150 ട്രെയിനുകളുടേയും 50 സ്​റ്റേഷനുകളുടേയും നടത്തിപ്പവകാശം സ്വകാര്യ കമ്പനികൾക്ക്​ നൽകാനുള്ള നീക്കവുമായാണ്​ റെയിൽവേ മുന്നോട്ട്​ പോവുന്നത്​​.

Tags:    
News Summary - Will the railways also sell ?; Piyush Goel answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.