മുത്തലാഖ് ബിൽ: ഭേദഗതിക്കായി പ്രതിഷേധിക്കും -വ്യക്തി നിയമ ബോർഡ്

ലഖ്നോ: ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിർത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ 2017എന്ന പേരിൽ പാസാക്കിയ ബില്ലിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും  വ്യക്തിനിയമ ബോർഡ് വക്താവ് മൗലാന ഖലീലുർറഹ്മാൻ സജ്ജാദ് നോമാനി പറഞ്ഞു.

ബില്ലിൽ ഭേദഗതി വരുത്തുകയോ പിൻവലിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ബോർഡ് ഇപ്പോൾ കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടില്ല. വ്യക്തിനിയമ ബോർഡ് ബില്ലിലെ ആശങ്കകളെ കുറിച്ച് ചോദിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉത്തരം നൽകണമെന്നും നോമാനി പറഞ്ഞു. 

അതേസമയം, ബില്ലിനെതിരെ വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.ഐ.എം.പി.എൽ.ബി അംഗം സഫർയാബ് ജീലാനി പറഞ്ഞു. 

Tags:    
News Summary - Will Take Steps Through Democratic Means To "Amend, Improve Or Scrap" Triple Talaq Bill: Muslim Law Board-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.