ചണ്ഡിഗഢ്: ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ ഉത്തരവാദിത്ത ം ഏറ്റെടുത്ത് രാജവെക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്.
പഞ്ചാബിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ രാജിവെക്കും. സംസ്ഥാനത്തെ മന്ത്രിമാർക്കും എം.എൽ.എമാർക്കും പാർട്ടിയുടെ പ്രകടനത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ പഞ്ചാബിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് ഉറപ്പാണെന്നും അമരീന്ദർ വ്യക്തമാക്കി. മെയ് 19നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുക. മെയ് 23ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.