ആർട്ടിക്കിൾ 371ൽ ഒരു മാറ്റവും വരുത്തില്ല -അമിത് ഷാ

ഗുവാഹതി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനാ വകുപ്പായ ആർട്ടിക്കിൾ 371ൽ ഒരു മാറ്റവു ം വരുത്താൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ച ശേഷം ആദ്യമായി അസം സന്ദർശിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ആർട്ടിക്കിൾ 371 ഭരണഘടന നൽകുന്ന പ്രത്യേക പദവിയാണ്. അതിനെ ബി.ജെ.പി സർക്കാർ ബഹുമാനിക്കുന്നു. ഒരു തരത്തിലുള്ള മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല -ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371ഉം ചർച്ചയായിരുന്നു. ഗോത്രവിഭാഗക്കാർ കൂടുതലുള്ളത് പരിഗണിച്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 371ബി ആണ് അസമിന് പ്രത്യേക പദവി നൽകുന്നത്.

ഭരണഘടനയുടെ 371, 371 എ മുതൽ 371 എച്ച് വരെ, 371 ജെ എന്നീ അനുഛേദങ്ങൾ പ്രകാരം 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. അതാത് പ്രദേശങ്ങളിലെ സവിശേഷ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പദവികൾ ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Will not alter Article 371 in any way Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.