അനന്തപൂർ: തൃണമൂൽ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി ബി.ജെ.പി വനിത സ്ഥാനാർഥി. ബി.ജെ.പി പ്രവർത്തകരെ ഉപദ്രവിക്കാൻ വന്നാൽ പ്രദേശത്തെ തൃണമൂൽ പ്രവർത്തകരെ വീട്ടിൽ നിന്ന് വലിച്ചിറക്കി പട്ടിയെ തല്ലുന്നതുപോലെ തല്ലുമെന്ന് ഘട്ടൽ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയും മുൻ ഐ.പി.എസ് ഓഫീസറുമായ ഭാരതി ഘോഷ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ് അനന്തപൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി പ്രവർത്തകരെ സന്ദർശിക്കാനെത്തിയതായിരുന്നു ഭാരതി ഘോഷ്. വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുന്നു. അവർ ഭീഷണി മുഴക്കട്ടെ. ഞാൻ അവരെ വീട്ടിൽ നിന്ന് വലിച്ചിറക്കി പട്ടിയെ തല്ലുന്നതുപോലെ തല്ലും. അവരെന്തു തന്നാലും അത് പലിശ സഹിതം തിരിച്ചു നൽകുമെന്നും ഭാരതി ഘോഷ് പറഞ്ഞു.
‘‘ഉത്തർപ്രദേശിൽ നിന്ന് ആയിരം ആളുകളെ എത്തിച്ച് നിങ്ങളെ മർദിക്കും. നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ആർക്കും കണ്ടുപിടിക്കാൻ പോലും കഴിയില്ല. ഇപ്പോൾ നിങ്ങൾ വീട്ടിൽ പോയി വാതിലടച്ചിരിക്ക്’’ ഭാരതി ഘോഷ് തൃണമൂൽ പ്രവർത്തകരെ ഭീഷണിപ്പെടുത്തി. പശ്ചിമ ബംഗാളിൽ നാല് ഘട്ടങ്ങളിലുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. മെയ് ആറ്, 12, 19 തീയതികളിലായി അടുത്ത മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 23ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.