പോരാട്ടം കനക്കും; സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന്​ മമത

നന്ദിഗ്രാം: നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന്​ ജനവിധി തേടുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മേയിലാണ്​ തെരഞ്ഞെടുപ്പ്​.

തൃണമൂലിൽനിന്ന്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ്​ നന്ദിഗ്രാം. 'ഞാൻ നന്ദിഗ്രാമിൽ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്​ഥലമാണ്​' -നഗരത്തിൽ നടന്ന പൊതുയോഗത്തിൽ മമത ബാനർജി പറഞ്ഞു. മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാ​െനാരുങ്ങു​ന്നതോടെ ബി.ജെ.പിയുമായുള്ള പോരാട്ടം ശക്തമാകും.

മമത ബാനർജിയെ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക്​ വഹിച്ചിരുന്നു. പ്രക്ഷോഭത്തിന്‍റെ മുൻനിര നായകനായിരുന്നു സ​ുവേന്ദു അധികാരി. ഡിസംബറിലാണ്​ തൃണമൂൽ വിട്ട്​ സുവേന്ദു അധികാരി ബി.ജെ.പിയിലെത്തിയത്​.

ബംഗാൾ പിടിക്കാൻ ലക്ഷ്യമിട്ട്​ ബി.ജെ.പി തൃണമൂലിന്‍റെ നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിച്ചിരുന്നു. ഇതിൽ പ്രധാനിയാണ്​ സുവേന്ദു അധികാരി. ഇതോടെ മമത ബാനർജി ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ്​ സംസ്​ഥാനത്ത്​ നേരിടുന്നത്​.

Tags:    
News Summary - Will Contest From Nandigram Mamata Banerjees Big Bengal Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.