ജയ്പുർ രാജസ്ഥാനിലെ മഹാറാണിക്ക് വീണ്ടുമൊരിക്കൽക്കൂടി കാലിടറി. കാൽ നൂറ്റാണ്ട ിനിടയിൽ കോൺഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി പരീക്ഷിക്കുന്ന ചരിത്രം ഇക്കുറിയും ര ാജസ്ഥാൻ ആവർത്തിച്ചു. എന്നാൽ, കേവല ഭൂരിപക്ഷം കിട്ടി, കിട്ടിയില്ല എന്ന പരുവത്തിൽ നിൽ ക്കുന്ന കോൺഗ്രസിന് ബി.എസ്.പിയുടെയും ചെറുകക്ഷികളുടെയും പിന്തുണ ഭരണസ്ഥിരതക് ക് ആവശ്യമായിവരും.
രാജസ്ഥാനിൽ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. കാർഷിക പ്രതിസന്ധി, ഗോരക്ഷക ഗുണ്ടകളുടെ അതിക്രമം, ആരവല്ലി മലനിര ഖനനവുമായി ബന്ധപ്പെട്ട അഴിമതി, രാജകുടുംബാംഗമായ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ജനബന്ധമില്ലായ്മ തുടങ്ങി വിഷയങ്ങൾ പലതായിരുന്നു. അതുകൊണ്ട് അനായാസ വിജയമാണ് കോൺഗ്രസ് തുടക്കത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ, ആ കണക്കുകൂട്ടൽ പാളി, വോെട്ടണ്ണൽ ദിവസം കഴിയുേമ്പാഴും കോൺഗ്രസിൽ ആശങ്കയുടെ നെഞ്ചിടിപ്പ് അവസാനിക്കുന്നില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കുതിരക്കച്ചവടത്തിലൂടെ രാജ്ഭവൻ ദുരുപയോഗിച്ച് ബി.ജെ.പി പിന്നാമ്പുറ ശ്രമം നടത്തുമോ എന്നാണ് ആശങ്ക.
ശക്തമായ ഭരണവിരുദ്ധ വികാരത്തിനിടയിലും ഇത്രത്തോളം പിടിച്ചുനിന്നത് ബി.ജെ.പിക്ക് ആശ്വാസമാണ്. പക്ഷേ, കേന്ദ്ര-സംസ്ഥാന അധികാരങ്ങളും സംഘടന സംവിധാനവും പണവും ഉണ്ടായിട്ടും കപ്പിനും ചുണ്ടിനുമിടയിൽ രണ്ടാമൂഴം നഷ്ടപ്പെട്ടു. വർഗീയ ചേരിതിരിവിെൻറ ശ്രമങ്ങളെ അതിജീവിക്കാനായെന്ന് കോൺഗ്രസിനും സമാശ്വസിക്കാം.
രാമക്ഷേത്രവും ദലിത് ഹനുമാനുമൊക്കെ ബി.ജെ.പി വിഷയങ്ങളാക്കിയപ്പോൾ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനത്തിലൂടെയാണ് അധികാരത്തിലേക്ക് നടന്നതെന്ന ആക്ഷേപം ബാക്കി.
ഗോരക്ഷക ഗുണ്ടകളുടെ അതിക്രമത്തിൽ നാലുപേർ കൊല്ലപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ. അതൊരു കാതലായ സാമൂഹിക പ്രശ്നമാക്കാതെ രാഷ്ട്രീയ പാർട്ടികൾ ഒഴിഞ്ഞുമാറിയിട്ടും ന്യൂനപക്ഷങ്ങൾ കോൺഗ്രസിനു കീഴിൽ ഉറച്ചുനിന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഏഴു ചെറുകക്ഷികളുടെ കൂട്ടായ്മ നടത്തിയ പരീക്ഷണം ലക്ഷ്യത്തിൽ പാളി. 28 സീറ്റിൽ മത്സരിച്ച സി.പി.എം ഇക്കുറി അഞ്ചു സീറ്റിൽ പ്രതീക്ഷ വെച്ചതാണ്. എന്നാൽ, സംസ്ഥാന സെക്രട്ടറി അമ്റാ റാം അടക്കം തോറ്റു. എങ്കിലും, കർഷക പ്രശ്നം സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉയർത്തിവിട്ടുവെന്നും അതിെൻറ ചാലകശക്തിയാകാൻ കഴിഞ്ഞെന്നുമാണ് സി.പി.എമ്മിെൻറ സമാശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.