ഓരോ ആചാരവും ചോദ്യംചെയ്താൽ ഇന്ത്യൻ നാഗരികത എന്താകും -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഓ​രോ ആ​ചാ​ര​വും ചോ​ദ്യം​ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ൽ ഇ​ന്ത്യ​ൻ നാ​ഗ​രി​ക​ത​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന്, ശ​ബ​രി​മ​ല സ്ത്രീ​പ്ര​​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് മു​ന്നി​ലു​ള്ള കേ​സി​ൽ സു​പ്രീം​കോ​ട​തി. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പെ​ട്ടു​തു​ട​ങ്ങു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റെ ചോ​ദ്യം. ഓ​രോ​രു​ത്ത​രും ഓ​രോ മ​താ​ചാ​രം ചോ​ദ്യം​ചെ​യ്ത് ഭ​ര​ണ​ഘ​ട​നാ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ മ​ത​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ഇ​വി​ട​ത്തെ സം​സ്കാ​ര​ത്തി​ന്‍റെ സ്ഥി​തി എ​ന്താ​കു​മെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റി​സ് നാ​ഗ​ര​ത്ന​യാ​ണ് ചോ​ദി​ച്ച​ത്. അ​തും ഇ​തു​മൊ​ക്കെ ചോ​ദ്യം​ചെ​യ്ത് നൂ​റു​ക​ണ​ക്കി​ന് ഹ​ര​ജി​ക​ൾ കോ​ട​തി​ക്ക് മു​മ്പാ​കെ എ​ത്തി​ല്ലേ​യെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു.

എ​ന്താ​ണ് ഇ​ന്ത്യ​യു​ടെ സ​വി​ശേ​ഷ​ത​? ന​മ്മ​ളൊ​രു സം​സ്കാ​ര​മാ​ണ്. ഇ​ത്ര​മാ​ത്രം നാ​നാ​ത്വ​വും വൈ​വി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ ഒ​രു നാ​ഗ​രി​ക​ത​യാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. മ​നു​ഷ്യ​ർ ത​മ്മി​ലും പു​രു​ഷ​നും സ്ത്രീ​യും മ​ക്ക​ളും മ​ത​വും ത​മ്മി​ലു​മു​ള്ള ബ​ന്ധ​മാ​ണ് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ സ്ഥാ​യി​യാ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്ന്. അ​ത് എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഒ​രു മ​താ​ചാ​ര​മോ മ​ത വി​ഷ​യ​മോ ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​മ്പോ​ൾ, എ​വി​ടെ, എ​ന്തു​കൊ​ണ്ട് അ​ത് ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്നു, അ​ത് ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​വു​ന്ന​താ​ണോ, അ​ത് ആ ​സ​മു​ദാ​യ​ത്തി​നു​ള്ളി​ൽ​നി​ന്ന് വ​രു​ത്തേ​ണ്ട പ​രി​ഷ്കാ​ര​മാ​ണോ, അ​തോ ഭ​ര​ണ​കൂ​ടം ചെ​യ്യേ​ണ്ട​താ​ണോ മു​ത​ലാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം കോ​ട​തി തീ​ർ​പ്പാ​ക്കേ​ണ്ട​താ​ണോ എ​ന്നു​തു​ട​ങ്ങി​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് കോ​ട​തി​യെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത് -ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞു. ഒ​മ്പ​തം​ഗ ബെ​ഞ്ച് എ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ തീ​ർ​പ്പ് ഇ​ന്ത്യ എ​ന്ന നാ​ഗ​രി​ക​ത​ക്ക് വേ​ണ്ടി​യാ​ണെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന വി​ശ​ദ​മാ​ക്കി.

ദാ​വൂ​ദി ബോ​റ സ​മു​ദാ​യ​ത്തി​ന്‍റെ കേ​ന്ദ്ര ബോ​ർ​ഡി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ, അം​ഗ​ങ്ങ​ളെ ഭ്ര​ഷ്‍ട് ക​ൽ​പി​ച്ച് സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ മൂ​പ്പ​നു​ള്ള അ​ധി​കാ​ര​ത്തെ ചോ​ദ്യം​ചെ​യ്തു. എ​ന്നാ​ൽ, ഓ​രോ മ​ത​ത്തി​ന്‍റെ​യും ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​രോ​രു​ത്ത​രും ഉ​ന്ന​യി​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് കോ​ട​തി ക​ട​ക്കു​ക​യും ഇ​ട​പെ​ടു​ക​യും ചെ​യ്താ​ൽ മ​ത​ങ്ങ​ൾ ഭി​ന്നി​ച്ചു​പോ​കി​ല്ലേ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ജ​സ്റ്റി​സ് എം.​എം. സു​ന്ദ​രേ​ശ് പ്ര​ക​ടി​പ്പി​ച്ച​ത്.

Tags:    
News Summary - What will happen to Indian civilization if every ritual is questioned? - Supreme Court.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.