44 സൊമാലി കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം

മും​ബൈ: ര​ണ്ടു​വ​ർ​ഷം മു​മ്പ് നാ​വി​ക സേ​ന പി​ടി​കൂ​ടി​യ 44 സോ​മാ​ലി​യ​ൻ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ​ക്ക് ന​ഗ​ര​ത്തി​​ലെ പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ചു. സ​മു​ദ്ര ക​ട​ൽ​ക്കൊ​ള്ള വി​രു​ദ്ധ നി​യ​മം, യു.​എ.​പി.​എ എ​ന്നി​വ​ക്കൊ​പ്പം കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്ര​ത്യേ​ക ജ​ഡ്ജി സ​ഞ്ജ​യ് ദി​ഗെ കെ​ണ്ട​ത്തി. 2024 മാ​ർ​ച്ചി​ൽ ഇ​റാ​നി​യ​ൻ മ​ത്സ്യ​ബ​ന്ധ​ന​ക്ക​പ്പ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് ഒ​മ്പ​ത് പേ​രെ നാ​വി​ക സേ​ന പി​ടി​കൂ​ടി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ വ്യാ​പാ​ര ക​പ്പ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ 35 പേ​ർ കൂ​ടി പി​ടി​യി​ലാ​യി.

ഇ​വ​രെ ന​ഗ​ര​ത്തി​ലെ യെ​ല്ലോ ഗേ​റ്റ് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സോ​മാ​ലി​യ​ൻ എം​ബ​സി വ​ഴി ആ​ദ്യം അ​ഭി​ഭാ​ഷ​ക​നെ പ്ര​തി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക​നി​ല്ലെ​ന്ന് ഇ​വ​ർ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലീ​ഗ​ൽ എ​യ്ഡ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - 44 Somali pirates sentenced to life in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.