ഡി.​ജി.​പി അ​നു​രാ​ഗ് ദ​ങ്ക​ർ

ത്രിപുര ഡി.ജി.പി ഓഫിസിൽ മരിച്ച നിലയിൽ

അ​ഗ​ർ​ത​ല: ത്രി​പു​ര ഡി.​ജി.​പി അ​നു​രാ​ഗ് ദ​ങ്ക​റി​നെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഓ​ഫി​സി​ന​ക​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ഇ​ദ്ദേ​ഹ​ത്തെ ഗോ​വി​ന്ദ് ബ​ല്ലാ​ബ് പ​ന്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും 12.48 ഓ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ത​ല​വ​ൻ ഡോ. ​പ്ര​ദീ​പ് ഭൗ​മി​ക് അ​റി​യി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​വൂ. എ​ന്നാ​ൽ, ഇ​ദ്ദേ​ഹം സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും ഇ​തി​ന​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പൊ​ലീ​സ് ത​ല​വ​ന്റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​യാ​ണ് അ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജി​തേ​ന്ദ്ര ചൗ​ധ​രി പ​റ​ഞ്ഞു.

Tags:    
News Summary - Tripura DGP found dead in office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.