വ്യാ​ഴാ​ഴ്ച മു​ത​ൽ മുംബൈയിൽ നിരോധനാജ്ഞ

മും​ബൈ: വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​ഗ​സ്റ്റ്​ ആ​റു​വ​രെ മും​ബൈ ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച്​ മും​ബൈ പൊ​ലീ​സ്. ആ​ളു​ക​ളു​ടെ ജീ​വ​നും പൊ​തു​മു​ത​ലി​നും നാ​ശം വി​ത​ച്ച്​ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ എ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ്​ ആ​ക്ട്​ പ്ര​കാ​രം ഡി.​സി.​പി (ഓ​പ​റേ​ഷ​ൻ) അ​ക്​​ബ​ർ പ​ഠാ​ൻ ആ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മും​ബൈ പൊ​ലീ​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ​രി​ധി​യി​ൽ മാ​ത്ര​മാ​ണ്​ ഉ​ത്ത​ര​വ്​ ബാ​ധ​കം.

ഉ​ച്ച​ഭാ​ഷി​ണി​ക​ൾ, സം​ഗീ​ത ബാ​ൻ​ഡു​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ളി​ലെ പ​ട​ക്കം പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും നി​രോ​ധി​ച്ചു. എ​ന്നാ​ൽ, വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​ക്കും കോ​ട​തി, സ​ർ​ക്കാ​ർ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മ​ല്ല. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കോ​ക്രോ​ച്ച്​ ജ​ന​ത പാ​ർ​ട്ടി സ​മ​രം ദേ​ശ​വ്യാ​പ​ക​മാ​യി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നീ​റ്റ്​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ൾ​ക്ക്​ മും​ബൈ പൊ​ലീ​സ്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

Tags:    
News Summary - Prohibitory orders in Mumbai from Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.