ഗ്രഹാം സ്റ്റെയിൻസ് വധം: ധാരാസിങ്ങിന്‍റെ മോചനത്തെ എതിർത്ത് സി.പി.എമ്മും സി.പി.ഐയും

ഭു​വ​നേ​ശ്വ​ർ: ആ​സ്‌​ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും ര​ണ്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ര​വീ​ന്ദ്ര​പാ​ൽ എ​ന്ന ധാ​രാ​സി​ങ്ങി​നെ ജ​യി​ൽ മോ​ചി​ത​നാ​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഒ​ഡി​ഷ​യി​ലെ സി.​പി.​ഐ​യും സി.​പി.​എ​മ്മും എ​തി​ർ​ത്തു. ശി​ക്ഷാ ഇ​ള​വ് ഹ​ര​ജി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യോ​ടും സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും ഇ​രു​പാ​ർ​ട്ടി​ക​ളും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

24 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ചെ​യ്ത തെ​റ്റു​ക​ളി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും സ്വ​യം തി​രു​ത്താ​നും സ​മൂ​ഹ​ത്തെ സേ​വി​ക്കാ​നും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 63കാ​ര​നാ​യ ധാ​രാ​സി​ങ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഹ​ര​ജി​യി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഒ​ഡി​ഷ സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ​ഗ​സ്റ്റ് 19ന് ​കേ​സ് വാ​ദം കേ​ൾ​ക്കാ​നാ​യി കോ​ട​തി മാ​റ്റി​യി​ട്ടു​ണ്ട്.

വ​ർ​ഗീ​യ കു​റ്റ​കൃ​ത്യ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട വ്യ​ക്തി​യോ​ട് കാ​ണി​ക്കു​ന്ന ഉ​ദാ​ര​ത നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​മെ​ന്നും ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യം. ധാ​രാ​സി​ങ്ങി​ന്‍റെ മോ​ച​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ഡി​ഷ സ​ർ​ക്കാ​റി​ന്റെ നീ​ക്കം നി​യ​മ​വാ​ഴ്ച​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും സം​സ്ഥാ​ന​ത്തെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്നും സി.​പി.​എ​മ്മും സി.​പി.​ഐ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Graham Staines murder: CPM and CPI oppose Dhara Singh's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.