ന്യൂഡൽഹി: കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പ്രക്ഷോഭം തുടരുന്ന കർഷകർ. കോവിഡിനെ പേടിയില്ല. അതിനേക്കാൾ പ്രധാനം കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കലാണ്. 65 കഴിഞ്ഞവരും മറ്റു രോഗങ്ങൾ അലട്ടുന്നവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ, വാക്സിൻ വേണ്ട -സമരമുഖത്തുള്ളവർ പറയുന്നു. ആവശ്യമുള്ളവർ സ്വന്തംനിലക്ക് പോയി വാക്സിൻ എടുക്കുന്നതിനെ എതിർക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത് ആയിരങ്ങളാണ്. വാക്സിേനഷൻ കേന്ദ്രത്തിൽ പോകുന്നില്ലെന്ന് 80 കാരനായ സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർസിങ് രാജേവാൾ പറഞ്ഞു. വാക്സിൻ വേണ്ട. പാടത്ത് വിയർപ്പൊഴുക്കുന്നതുകൊണ്ട് കർഷകർക്ക് കൂടുതൽ പ്രതിരോധ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പേടിച്ച് സമരത്തിൽനിന്ന് ഇതുവരെ ആരും പിന്മാറിയിട്ടുമില്ല. സമരം ചെയ്യുന്നവർക്കിടയിൽ കോവിഡ് കണ്ടെത്തിയിട്ടുമില്ല.
വാക്സിൻ നൽകാൻ ബന്ധപ്പെട്ട അധികൃതർ സമരസ്ഥലത്തിനു സമീപം ക്രമീകരണം ഒരുക്കുകയോ വാക്സിൻ എടുക്കണമെന്നുള്ളവർ അവിടെ പോവുകയോ ചെയ്താൽ തടസ്സപ്പെടുത്തില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ഇതിനകം 10 ലക്ഷത്തിലേറെ പേർ 'കോവിൻ' വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം.
60 കഴിഞ്ഞവർക്കും മറ്റു രോഗങ്ങൾ അലട്ടുന്ന 45 കഴിഞ്ഞവർക്കുമുള്ള വാക്സിനേഷനാണ് തിങ്കളാഴ്ച തുടങ്ങിയത്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെ www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണമാണ് 10 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.