ഞാനെന്താണ് പറയുക? -ആർ.ജെ.ഡി നേതാക്കളുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് നിതീഷ് കുമാർ

പട്ന: ഉപമുഖ്യമന്ത്രിയടക്കമുള്ള ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2017ലും ഇതുപോലൊന്ന് സംഭവിച്ചിരുന്നു. അന്ന് ജനതാദളും ആർ.ജെ.ഡിയും രണ്ടുവഴിക്കായി. അഞ്ചു വർഷത്തിനു ശേഷം ഞങ്ങളൊന്നിച്ചപ്പോൾ റെയ്ഡ് വീണ്ടുമെത്തി. എന്താണ് ഞാൻ പറയുക?-എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി സി.ബി.ഐ കേസിൽ പേര് ചേർത്തതോടെ രാജിവെക്കുകയായിരുന്നു. ജോലിക്കു പകരം ഭൂമി വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ചോദ്യം ചെയ്യാൻ മാർച്ച് നാലിന് സി.ബി.ഐ തേജസ്വി യാദവിനെ വിളി​പ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് ശനിയാഴ്ച വീണ്ടും വിളിപ്പിച്ചിരിക്കുകയാണ്.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സി.ബി.ഐ കണ്ടെത്തിയിരുന്നു.

ലാലു കുടുംബത്തിന്റെ ബിനാമി ഉടമസ്ഥതയിലുള്ള ഭൂമിയിൽ അബു ദോജാനയുടെ മെറീഡിയൻ കൺസ്ട്രക്ഷൻസ് കമ്പനി മാൾ നിർമിച്ചതായി നേരത്തേ സി.ബി.ഐ കണ്ടെത്തിയിരുന്നു.

Tags:    
News Summary - what can I say says Nitish Kumar on raids on Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.