എന്തൊരു സൗഹൃദം; പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: പട്നയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ സ​േമ്മളനത്തെ പരിഹസിച്ച് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. ''കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ ക്രൈംബ്രാഞ്ച് കോൺഗ്രസിന്റെ പ്രസിഡന്റിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുന്നു. അപ്പോൾ കോൺഗ്രസ് രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് അലറി വിളിക്കുന്നു. ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് എ.എ.പിയെ തിരിഞ്ഞുകുത്തുന്നു. നിതീഷ് ബാബുവിനൊപ്പം ചേരാനുള്ള തിരക്കു പിടിച്ച ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. എ.എ.പി എല്ലാവരെയും പല്ലിളിച്ച് കാണിക്കുകയാണ്....എന്തൊരു സൗഹൃദമാണിത്.​​''-എന്നായിരുന്നു പൂനവാലയുടെ ട്വീറ്റ്.

2019ൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയപ്പോൾ, ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് എ.എ.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എ.എ.പി അന്ന് ഒഴിഞ്ഞുമാറി. ഇപ്പോൾ കേന്ദ്രസർക്കാരിന്റെ വിവാദ ഓർഡിനൻസിനെ എതിർക്കാൻ കെജ്രിവാൾ കോൺഗ്രസിനോട് ആവശ്യപ്പെടുകയാണ്. ഇതാണ് പൂനവാല സൂചിപ്പിച്ചത്.

പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റക്ക് നേരിടാൻ കഴിയില്ലെന്ന് കോൺഗ്രസിന് ബോധ്യം വന്നിരിക്കുന്നു എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം.

Tags:    
News Summary - What a friendship Shehzad Poonawalla mocks ‘opposition unity’ in latest tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.