ആർ.ജി കർ ബലാത്സംഗക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി; മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: ആർ.ജി കർ ബലാത്സംഗക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സർക്കാർ സസ്പെന്‍റ് ചെയ്തു. വിനീത് ഗോയൽ, അഭിഷേക് ഗുപ്ത, ഇന്ദിര മുഖർജി എന്നിവരാണ് സസ്പെന്‍റായ ഉഗ്യോഗസ്ഥർ. ആർ.ജി കർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പി.ജി വിദ്യാർഥിനിയെ ബലാംത്സംഗം ചെയ്ത് കൊന്ന കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവരെ സസ്പെന്‍റ് ചെയ്തതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

കേസ് തെറ്റായി കൈകാര്യം ചെയ്തതിലും ഇരയുടെ മാതാപിതാക്കൾക്ക് കൈക്കൂലിയായി പണം വാഗ്ദാനം ചെയ്തതിലും 2024ൽ നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അനധികൃത പത്രസമ്മേളനം നടത്തിയതിലും മൂന്ന് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. ഇതിൽ സർക്കാർ ഇടപെടില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായിരിക്കും നയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - West Bengal government suspends three IPS officers for lapses in investigation into RG Kar rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.