പാസ്ബുക്ക്

വീട്ടിലെ സാധനങ്ങൾക്കിടയിൽ 20 വർഷം പഴക്കമുള്ള പാസ്ബുക്ക്; അക്കൗണ്ടിൽ ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് കുടുംബം

ന്യൂഡൽഹി: വീട്ടിലെ സാധനങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ, 20 വർഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പാസ്ബുക്ക് കണ്ടെത്തിയ യുവാവിന്റെയും കുടുംബത്തിന്റെയും വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുവാവിന്റെ പരേതനായ മുത്തച്ഛന്റേതാണ് ഈ പാസ്ബുക്ക്. ഈ അക്കൗണ്ടിൽ ഒരു ലക്ഷം രൂപയിലധികം ബാലൻസുണ്ടെന്നാണ് കുടുംബം പറയുന്നത്.

ഈ സംഭവം പുറത്തറിയുന്നത് പൂജ എന്ന ഉപയോക്താവ് എക്സിൽ ഈ വിവരം പങ്കുവെച്ചതോടെയാണ്. കീറിപ്പഴകിയ പാസ്ബുക്കിന്റെ ചിത്രം സഹിതമാണ് അവർ പോസ്റ്റ് ഇട്ടത്. വർഷങ്ങളായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പാസ്ബുക്ക് കണ്ടെത്തിയതിലുള്ള അമ്പരപ്പും, ആ തുക ഇനിയെങ്കിലും തിരികെ ലഭിക്കുമോ എന്ന സംശയവും അവർ പ്രകടിപ്പിച്ചു. ഈ പണം എന്നന്നേക്കുമായി നഷ്ടപ്പെട്ടോ? എന്ന ചോദ്യത്തോടെയാണ് അവർ ഓൺലൈനിൽ സഹായം തേടിയത്.

അക്കൗണ്ട് ഉടമ മരണപ്പെട്ട സാഹചര്യത്തിൽ ആ തുക ക്ലെയിം ചെയ്യാൻ സാധിക്കുമോ അതോ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെട്ടോ?" എന്ന് പൂജ ചോദിച്ചു. "ബാങ്കിങ് നടപടിക്രമങ്ങളെക്കുറിച്ച് അറിയാമെങ്കിലോ അല്ലെങ്കിൽ സമാനമായ സാഹചര്യം നേരിട്ടിട്ടുണ്ടെങ്കിലോ ദയവായി കമന്റുകളിൽ പങ്കുവെക്കുക. നിങ്ങളുടെ ഉപദേശം മറന്നുപോയ ആ സമ്പാദ്യം വീണ്ടെടുക്കാൻ ഒരു കുടുംബത്തെ സഹായിച്ചേക്കാം എന്നും അവർ കുറിച്ചു.

പോസ്റ്റിന് താഴെ തങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തി. പഴയ പാസ്ബുക്ക് ഉണ്ടെന്ന് കരുതി പണം നഷ്ടപ്പെട്ടു എന്ന് അർത്ഥമില്ല. തീർച്ചയായും ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത് നല്ലതാണ് എന്ന് ഒരാൾ കമന്റ് ചെയ്തു. പഴയ എസ്.ബി.ഐ അക്കൗണ്ടിലെ തുക ക്ലെയിം ചെയ്യുന്നതിനായി, ഹോം ബ്രാഞ്ചിൽ നേരിട്ട് പോയി മരണ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, നിയമപരമായ അവകാശി ആണെന്ന് തെളിയിക്കുന്ന രേഖകൾ, ബാങ്കിന്റെ ക്ലെയിം ഫോം എന്നിവ സമർപ്പിക്കുക. നാമനിർദേശം ഇല്ലാത്ത സാഹചര്യമാണെങ്കിൽ, പണം നൽകുന്നതിന് മുമ്പ് ബാങ്ക് സക്സഷൻ സർട്ടിഫിക്കറ്റോ മറ്റ് നിയമപരമായ രേഖകളോ ആവശ്യപ്പെട്ടേക്കാം എന്ന് മറ്റൊരാൾ വിശദീകരിച്ചു.

Tags:    
News Summary - Old Passbook Found After Two Decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.