കൊൽക്കത്ത: ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ ശത്രുക്കളായി കണ്ടും കോൺഗ്രസ് ബാന്ധവ തീരുമാനം പാർട്ടി കോൺഗ്രസിന് വിട്ടും പശ്ചിമ ബംഗാൾ സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. ഡോ. സൂര്യകാന്ത് മിശ്രയെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 68 വയസ്സുള്ള മിശ്ര സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്.80 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇതിൽ 79 പേരെ തെരഞ്ഞെടുത്തു. ഒരു വനിതയെ പിന്നീട് ഉൾപ്പെടുത്തും. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെൻ തുടങ്ങി എട്ടുപേർ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാണ്. 17 പുതുമുഖങ്ങളുള്ള സമിതിയിൽ 12 പേർ സ്ത്രീകളാണ്.
രാജ്യത്ത് ബി.ജെ.പിയെ പ്രതിരോധിക്കാൻ തൃണമൂലുമായോ സംസ്ഥാനത്ത് തൃണമൂലിനെതിരെ ബി.ജെ.പിയുമായോ കൈകോർക്കില്ലെന്ന് സൂര്യകാന്ത് മിശ്ര പറഞ്ഞു. കോൺഗ്രസ് ബന്ധത്തിൽ വിശദമായ ചർച്ച നടന്നു. ചിലർ അനുകൂലിച്ചും ചിലർ എതിർത്തും സംസാരിച്ചു. അന്തിമതീരുമാനം പാർട്ടി കോൺഗ്രസിേൻറതാണ് -അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുമായി തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യ വിഷയത്തിൽ സമ്മേളനത്തിൽ പ്രകടമായ ചേരിതിരിവുണ്ടായതായി റിപ്പോർട്ടുണ്ട്. ഇത് പാർട്ടി അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമാണെന്നും ചില കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു. പാർട്ടി നേതൃത്വത്തിൽ കൂടുതൽ യുവരക്തം വേണമെന്ന ആവശ്യത്തിനുള്ള അംഗീകാരമെന്നോണം മൊത്തം നേതാക്കളുടെ ശരാശരി ഉയർന്ന പ്രായത്തിൽ മൂന്നുവയസ്സിെൻറ കുറവുണ്ടായിട്ടുണ്ട്. 2015ലെ സംസ്ഥാന സമ്മേളനത്തിൽ ശരാശരി ഉയർന്നപ്രായം 60.5 വയസ്സായിരുന്നു. പാർട്ടി കോൺഗ്രസിൽ പശ്ചിമ ബംഗാളിൽനിന്ന് 175 പ്രതിനിധികളാണ് പെങ്കടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.