ന്യൂഡൽഹി: ലോകത്തിൽ ഏതു കോണിലാണ് നിങ്ങളെങ്കിലും സഹായിക്കാൻ ഇന്ത്യൻ എംബസി കൂടെയുണ്ടാകുെമന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി നിങ്ങൾ സഹായിക്കാനെത്തും’ എന്നാണ് സുഷമയുടെ പുതിയ ട്വീറ്റ്. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ 2 വിനെ കുറിച്ച് കിരൺ സായ്നി എന്ന യുവാവിെൻറ ട്വീറ്റിന് മറുപടിയായാണ് മന്ത്രിയുടെ തമാശ കലർന്ന മറുപടി.
Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD
— Sushma Swaraj (@SushmaSwaraj) June 8, 2017
‘‘ ഞാൻ ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണ്. മംഗാൾയാൻ വഴി അയച്ച ഭക്ഷണം 987 ദിവസം കൊണ്ട് തീർന്നിരിക്കുന്നു. എന്നാണ് മംഗൾയാൻ2 അയക്കുക’’ എന്നായിരുന്നു കിരൺ സായ്നിയുടെ ട്വീറ്റ്. രണ്ടു മണിക്കൂറിനുള്ളിൽ അതേനാണയത്തിൽ സുഷമ തിരിച്ചടിച്ചു. നിങ്ങൾ ചൊവ്വയിലാണെങ്കിലും ഇന്ത്യൻ എംബസി സഹായത്തിനെത്തുമെന്ന സുഷമയുടെ മറുപടി ട്വീറ്റിന് 3700 ലധികം റീട്വീറ്റുകളും 8000ത്തോളം ലൈക്കുമാണ് കിട്ടിയത്.
ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ അതിർത്തികളോ ദൂരമോ തടസമല്ലെന്ന് തെളിയിച്ച മന്ത്രിയാണ് സുഷമ. ട്വിറ്ററിൽ സജീവമായ സുഷമക്ക് എട്ടുമില്യൻ ഫോളോവേഴ്സാണ് ഉള്ളത്. സഹായമോ അഭ്യർത്ഥനയോ എന്തായാലും ട്വിറ്ററിലൂടെ നേരിട്ട് മറുപടി നൽകുകയെന്നതാണ് സുഷമ സ്വരാജിെൻറ രീതി. കഴിഞ്ഞ മാസം പാകിസ്താൻ പൗരനായ കുഞ്ഞിന് ഇന്ത്യയിലേക്ക് ചികിത്സക്കുള്ള വിസ അനുവദിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.