സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾക്കെതിരെ മോഹൻ ഭാഗവത്

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ട്രോളുകൾപോലെയുള്ള വ്യക്​തിപരമായ അധിക്ഷേപങ്ങളോട്​ യോജിക്കുന്നില്ലെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. ഡൽഹിയിൽ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദേശ നയതന്ത്രജ്​ഞർ സംബന്ധിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇൻറർനെറ്റിൽ പലപ്പോഴും വരുന്നത്​ പ്രകോപനപരവും വ്യക്​തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്​. ഇവയെ ആർ.എസ്​.എസ്​ പിന്തുണക്കുന്നില്ല. ജനങ്ങളോട്​ വിവേചനം കാണിക്കുന്നതിനെയും അംഗീകരിക്കുന്നില്ല. ഏകതയാണ്​ നാടി​​െൻറ ലക്ഷ്യം. ആഗോളതലത്തിലും ഇതുതന്നെയാണ്​ ലക്ഷ്യമാക്കുന്നത്​. ആർ.എസ്​.എസ്​ ഇന്ത്യയിൽ 1.70 ലക്ഷം സേവന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘ്​പരിവാർ സംഘടനകൾ ബി.ജെ.പിയുടെ കാര്യത്തിലോ ബി​.ജെ.പി സംഘ്​പരിവാറി​​െൻറ കാര്യത്തിലോ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. അയോധ്യാ കേസിലെ കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നും ആർ.എസ്.എസ് മേധാവി വ്യക്തമാക്കി.
 

Tags:    
News Summary - We don’t support trolling, amounts to hitting below belt: Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.