ശബരി പദ്ധതി വൈകുന്നതിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: ശബരി റെയിൽ പാത വൈകുന്നതിന് കാരണം സംസ്ഥാന സർക്കാറിന്റെ അലംഭാവവും സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസവുമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 127 റെയിൽവേ മേൽപാലങ്ങളുടെ നിർമാണകാര്യത്തിൽ റെയിൽവേ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 105 എണ്ണത്തിന്റെയും നിർമാണം വൈകുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും 63 മേൽപാലങ്ങളുടെ അലൈൻമെന്റ് പോലും അന്തിമമായിട്ടില്ലെന്നും രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ​ഉപചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

കാസർകോട് - കോഴിക്കോട് - ഷൊർണൂർ, ഷൊർണൂർ - എറണാകുളം, ഷൊർണൂർ -പാലക്കാട് - കോയമ്പത്തൂർ, എറണാകുളം - കോട്ടയം - കായംകുളം, കായംകുളം - തിരുവനന്തപുരം, തിരുവനന്തപുരം - നാഗർകോവിൽ എന്നീ സെക്ടറുകളിലെ മൂന്നാമത്തെ പാതകളുടെ ഡി.പി.ആർ തയാറാക്കിവരുകയാണെന്നും മറുപടിയിൽ പറയുന്നു.

Tags:    
News Summary - Center blames state for delay in Sabari project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.