പാൻ മസാലയ്ക്ക് സെസ്: ബിൽ പാസാക്കി

ന്യൂഡൽഹി: പാൻ മസാല നിർമാണ യൂനിറ്റുകൾക്ക് സെസ് ചുമത്തുന്ന ‘ആരോഗ്യ, സുരക്ഷ ദേശീയ സുരക്ഷ സെസ്’ ബിൽ 2025 വെള്ളിയാഴ്ച ലോക്സഭ ശബ്ദവോട്ടിലൂടെ പാസാക്കി. ഈ തുക ദേശീയസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും. പൊതുജനാരോഗ്യം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമായതിനാൽ സെസ് സംസ്ഥാനങ്ങളുമായി പങ്കിടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പാൻ മസാലയ്ക്ക് അതിന്റെ ഉപഭോഗത്തെ അടിസ്ഥാനമാക്കി പരമാവധി 40 ശതമാനം നിരക്കിൽ ജി.എസ്.ടി ചുമത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Cess on Pan Masala: Bill passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.