വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി റെയിൽവേ

ന്യൂഡൽഹി: വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന നൽകാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ കോച്ചിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഭൂരിഭാ​ഗം മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. സ്ലീപ്പർ കോച്ചിൽ നാല് ബെർത്തുകളും (രണ്ട് ലോവർ & രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ) തേഡ് എ.സിയിൽ നാല് ബെർത്തുകളും റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ നാല് സീറ്റുകൾ എന്നിങ്ങനെ മുൻഗണനാക്രമണത്തിൽ നൽകും. വന്ദേഭാരതിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽചെയർ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ​ നി​ന്നു​ള്ള ത​ത്കാ​ൽ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ പാ​സ്​​വേ​ഡ് (ഒ.​ടി.​പി) ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അറിയിച്ചു. ത​ത്കാ​ൽ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ളി​ലെ ദു​രു​പ​യോ​ഗം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ഒ.​ടി.​പി സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്. ന​വം​ബ​ർ 17 മു​ത​ൽ ഇ​ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്ന സം​വി​ധാ​നം, ഇ​പ്പോ​ൾ 52 ട്രെ​യി​നു​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കി.

കു​റ​ച്ചു​ ദി​വ​സ​ങ്ങ​ൾ​ക്ക​കം മ​റ്റു ട്രെ​യി​നു​ക​ൾ​ക്കു​ കൂ​ടി ഒ.​ടി.​പി ബാ​ധ​ക​മാ​കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​ത്കാ​ൽ ട്രെ​യി​ൻ ബു​ക്കി​ങ്ങി​നാ​യു​ള്ള റി​സ​ർ​വേ​ഷ​ൻ ഫോ​മു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ന​ൽ​കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ഒ.​ടി.​പി അ​യ​ക്കും. ഈ ​ഒ.​ടി.​പി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ടി​ക്ക​റ്റ് ല​ഭ്യ​മാ​കൂ. ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യു​ള്ള ടി​ക്ക​റ്റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ക, ബു​ക്കി​ങ് ഏ​ജ​ന്റു​മാ​ർ ത​ത്കാ​ൽ ടി​ക്ക​റ്റ് സം​വി​ധാ​നം ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Indian Railways ensures lower berths for senior citizens and women above 45 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.