സൗദി ശൂറ കൗൺസിൽ പ്രതിനിധി സംഘം തലവൻ മേജർ ജനറൽ ഡോ. അബ്​ദുറഹ്​മാൻ അൽഹർബി ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

സൗദി ശൂറ കൗൺസിൽ സംഘം ഡൽഹിയിൽ

റിയാദ്/ഡൽഹി: ഔദ്യോഗിക സന്ദർശനത്തിന്​ ഡൽഹിയിലെത്തിയ സൗദി ശൂറ കൗൺസിൽ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ശൂറ കൗൺസിലിന്​ കീഴിലെ സൗദി-ഇന്ത്യ പാർലമെൻററി സൗഹൃദ സമിതി അംഗങ്ങൾ ചെയർമാൻ മേജർ ജനറൽ ഡോ. അബ്​ദുറഹ്​മാൻ അൽഹർബിയുടെ നേതൃത്വത്തിലാണ് ഡൽഹിയിലെത്തിയിട്ടുള്ളത്​. ഇന്ത്യൻ പാർലമെൻറ്​ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെൻററി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്​ചയിൽ ചർച്ച ചെയ്യുകയും പൊതുതാൽപര്യമുള്ള വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. സൗദിക്കും ഇന്ത്യക്കും ഇടയിലുള്ള പാർലമെൻററി ബന്ധങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ പാർലമെൻററി ഏകോപനം തുടരേണ്ടതി​ന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ സൗദി എംബസി ഉപദേഷ്​ടാവ് റിയാദ് അൽകഅ്ബിയും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

Tags:    
News Summary - Saudi Shura Council team in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.