‘യഥാർഥ തൃണമൂൽ കോൺഗ്രസ് ഞങ്ങൾ’; അവകാശവാദവുമായി വിമത എം.പിമാർ

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ലെ ക​ന​ത്ത തോ​ൽ​വി​യും പി​ന്നാ​ലെ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ രാ​ജി​യും ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തി​നി​ടെ മ​മ​ത ബാ​ന​ർ​ജി​ക്ക് തി​രി​ച്ച​ടി​യാ​യി വി​മ​ത​രു​ടെ പു​തി​യ നീ​ക്കം. ത​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വി​മ​ത എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി. 19 പേ​ർ പി​ന്തു​ണ​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ ത​ങ്ങ​ളെ യ​ഥാ​ർ​ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ സ്പീ​ക്ക​റെ കാ​ണു​മെ​ന്നും വി​മ​ത എം.​പി ജ​ഗ​ദീ​ഷ് ച​ന്ദ്ര ബ​ർ​മ ബാ​സു​നി​യ അ​റി​യി​ച്ചു. ലോ​ക്‌​സ​ഭ​യി​ൽ എ​ൻ.​ഡി.​എ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന പ​ക്ഷ​ക്കാ​രി​ലൊ​രാ​ളാ​ണ് ബാ​സു​നി​യ.

വി​മ​ത എം.​പി​മാ​ർ​ക്ക് കൂ​റു​മാ​റാ​ൻ ബി.​ജെ.​പി പ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്ന ടി.​എം.​സി എം.​പി കീ​ർ​ത്തി ആ​സാ​ദി​ന്റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ബാ​സു​നി​യ രം​ഗ​ത്തെ​ത്തി. ആ​സാ​ദ് ക​ള്ള​നാ​ണെ​ന്നും ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ​യു​ള്ള മു​തി​ർ​ന്ന നേ​താ​വ് ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ ബാ​സു​നി​യ പി​ന്തു​ണ​ച്ചു.

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ടി.​എം.​സി​യി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ​ത്. ഈ ​ക​ല​ഹം പി​ന്നീ​ട് പാ​ർ​ല​മെ​ന്റി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഇ​രു​പ​തി​ല​ധി​കം ലോ​ക്‌​സ​ഭ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് വി​മ​ത എം.​പി​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, പാ​ർ​ട്ടി​യി​ൽ ക​ലാ​പം ശ​ക്ത​മാ​കു​മ്പോ​ഴും, മ​മ​ത ബാ​ന​ർ​ജി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. സൗ​ഗ​ത റോ​യ്, ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ, പ്ര​തി​മ മൊ​ണ്ടാ​ൽ എ​ന്നീ ലോ​ക്‌​സ​ഭാ എം.​പി​മാ​രും, രാ​ജ്യ​സ​ഭാ എം.​പി ബാ​ബു​ൽ സു​പ്രി​യോ​യും ത​ങ്ങ​ൾ വി​മ​ത വി​ഭാ​ഗ​ത്തി​നൊ​പ്പ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - 'We are the real Trinamool Congress'; Rebel MPs claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.