സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ടെന്നും അവയെല്ലാം പാർലമെന്‍റിൽ ഇരിക്കുന്ന സാമാജികൾ ഉണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി. കൂറുമാറ്റ നിരോധന നിയമം അടങ്ങുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്‍റെ നിലവിലെ വ്യാഖ്യാനം ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം. ഇത്തരം വിഷയങ്ങൾ സഭയിൽ തന്നെ ഉന്നയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് അരാധെയും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
പാർലമെന്‍റിൽ ഇരിക്കുന്നവർക്കും തെറ്റ് പറ്റാമെന്നും, അധികാരത്തിലിരിക്കുന്നവർക്ക് ഗുണം ചെയ്യുമെന്നതിനാൽ പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നും കപിൽ സിബൽ പ്രതികരിച്ചു. രാഷ്‍ട്രീയ വിമത വിഭാഗങ്ങളെ ലയനം എന്ന വഴിയിലൂടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ അനുവദിക്കുന്ന പത്താം ഷെഡ്യൂളിന്‍റെ വ്യാഖ്യാനമാണ് പാർലമെന്‍റ് അംഗം കൂടിയായ സിബൽ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.