ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ആക്രമണമാണ് പെല്ലെറ്റ് ഗണ്ണും എ.കെ 47ഉം അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാലാണ് സഭയുടെ എല്ലാ അജണ്ടകളും മാറ്റിവെച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ രാജ്യസഭയുടെ ചട്ടം 267 പ്രകാരം തങ്ങൾ നോട്ടീസ് നൽകിയതെന്നും ഖാർഗെ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ മുൻഗാമികൾ അനുവദിക്കാത്ത ചട്ടം 267 പ്രകാരമുള്ള അടിയന്തര ചർച്ച അനുവദിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ വ്യക്തമാക്കിയപ്പോൾ ചില സന്ദർഭങ്ങളിൽ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. അത് അപൂർവങ്ങളിൽ അത്യപൂർവമായ സന്ദർഭങ്ങളിലായിരുന്നുവെന്ന് സി.പി. രാധാകൃഷ്ണൻ പ്രതികരിച്ചപ്പോൾ മാരകായുധങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തിയത് അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് ഖാർഗെയും തിരിച്ചടിച്ചു. തുടർന്ന് നിർത്തിവെച്ച രാജ്യസഭ 12നും രണ്ടിനും മൂന്നിനും അഞ്ചിനും ചേരാൻ നോക്കിയിട്ടും നടന്നില്ല. ബഹളത്തിനിടയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.