അഭിഷേക് ഷർമ്മയും സഞ്ജു സാംസണും

'സഞ്ജുവിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്?' ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തുറന്ന വിമർശനം

മുബൈ: ട്വന്‍റി20 പരമ്പരയിൽ മോശം പ്രകടനം തുടരുന്ന അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്‍റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിരെ ഇന്ത്യൻ താരം ഹനുമ വിഹാരി. പ്രധാന ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടത് അഭിഷേകിനും സഞ്ജുവിനും സെലക്ടർമാർ വ്യത്യസ്ത മാനദണ്ഡങ്ങൾ വെച്ചതുകൊണ്ടാണെന്നും ഹനുമ വിഹാരി പറഞ്ഞു. വൈഭവ് സൂര്യവംശിക്ക് വഴിയൊരുക്കാൻ സഞ്ജുവിനെ ഒഴിവാക്കിയ ബി.സി.സി.ഐ സെലക്ടർമാർ ഫോം ഔട്ടായ അഭിഷേകിനെ എന്തുകൊണ്ടാണ് ടീമിൽ നിലനിർത്തുന്നതെന്നും വിഹാരി ചോദിച്ചു.

ട്വന്‍റി20 ക്ക് മുമ്പുള്ള ചില മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു ടീമിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യയുടെ മികച്ച പ്രകടനക്കാരിൽ ഒരാളായി തിരിച്ചെത്തിയതും വിഹാരി സൂചിപ്പിക്കുന്നു.

"ലോകപ്പിന് മുമ്പ് സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച് വെച്ചില്ല. ആദ്യ പതിനൊന്ന് മത്സരങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ പിന്നീട് അദ്ദേഹം തിരിച്ചുവരവ് നടത്തി ടൂർണമെന്‍റിലെ താരമായി. അതേ ടൂർണമെന്‍റിൽ അഭിഷേക് ഷർമ്മ എത്ര റൺസ് നേടിയെന്നും അദ്ദേഹം പറഞ്ഞു.

യു.കെ പരമ്പരയിൽ ഒരു അർധ സെഞ്ചറിയൊഴികെ മറ്റു പ്രകടനങ്ങളില്ല. 20,30 റൺസ് ഇല്ല. അവസാന എട്ടു മത്സരങ്ങളിൽ നിന്നായി ഒരു അർധ സെഞ്ചറി മാത്രമാണ് അഭിഷേകിനുള്ളതെന്നും ലോകകപ്പിലെ പ്രകടനം നോക്കിയാല്‍ അവസാന 18 മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചറികൾ മാത്രമാണെന്നും വിഹാരി വ്യക്തമാക്കി.

ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയ സീസണിൽ തുടർച്ചയായി മൂന്ന് അർധസെഞ്ച്വറി നേടി സാംസൺ തന്റെ കഴിവ് തെളിയിച്ചുവെന്നും എന്നാൽ യുവതാരം വൈഭവ് സൂര്യവംശി മികച്ച കളിക്കാരനായി ഉയർന്നുവന്നതോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടുവെന്നും വിഹാരി വാദിച്ചു. "ലോകകപ്പിൽ സാംസൺ മൂന്ന് മത്സരങ്ങൾ കളിച്ചതിൽ മൂന്നിലും അർദ്ധസെഞ്ചുറികൾ. അഞ്ച് മത്സരങ്ങളിൽ അഭിഷേകിന്റെ ഉയർന്ന സ്കോർ 16 ആണ്. എന്തുകൊണ്ടാണ് ആരും ഇതിനെക്കുറിച്ച് സംസാരിക്കാത്തത് സാംസണിന്റെ കാര്യം വരുമ്പോൾ, അദ്ദേഹം സ്ഥിരതയില്ലാത്തവനാണെന്ന് അവർ പറയുന്നു. ശരിയാണ്. പക്ഷേ, ഫോമിലായാൽ നിർണായക മത്സരങ്ങൾ അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നും സെലക്ഷൻ നയത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു,

"അഭിഷേക് വളരെയധികം ആവേശമുള്ള കളിക്കാരനാണ്, പക്ഷേ സാംസണും തുല്യനാണ്. ഐപിഎല്ലിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വ്യത്യസ്ത കളിക്കാർക്ക് എന്തിനാണ് വ്യത്യസ്ത നിയമങ്ങളെന്നും വിഹാരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Hanuma Vihari Questions BCCI Over Sanju Samson's Exclusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.