ചെന്നൈ: കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് ചെന്നൈയിൽ ഡി.എം.കെ അധ്യക ്ഷൻ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. വിഷയത്തിൽ ഡി.എം.കെ എം.പി ടി.ആർ. ബാലു ഇന്ന് ലോക്സഭയിൽ നോട്ടീസ് നൽക ും.
കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഡി.എം.കെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ്.
കുടിവെള്ള ക്ഷാമം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. വെള്ളമില്ലാത്തതിനാൽ ചെന്നൈയിൽ സ്കൂളുകളും ഹോട്ടലുകളും പൂട്ടിയതായ മാധ്യമവാർത്തകൾ മുഖ്യമന്ത്രി നിഷേധിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ജലക്ഷാമമാണ് തമിഴ്നാട്ടിൽ അനുഭവപ്പെടുന്നത്. പ്രധാന ജലസ്രോതസ്സായ ചെന്നൈയിലെ പോരൂർ തടാകം ഏറ്റവും താഴ്ന്ന ജലനിരപ്പിലാണുള്ളത്. കടുത്ത ചൂടും മഴ വൈകുന്നതും കൂടിയായതോടെ തലസ്ഥാനത്തെ അവസ്ഥ കൂടുതൽ വഷളാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.