ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ അപ്രതീക്ഷിത അതിഥിയായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ. ഊഷ്മളമായ സ്വീകരണമാണ് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും അദ്ദേഹത്തിന് നൽകിയത്. അദ്ദേഹത്തിനൊപ്പം നിന്ന് ചിത്രമെടുക്കാൻ യാത്രക്കാരും ജീവനക്കാരും മൽസരിക്കുന്നതിൻെറ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Great to see a non-movie, non-cricket personality being recognized. #ISRO #Sivan pic.twitter.com/d54DdgrYnG
— Lenin Thiru (@lenin_thiru) October 4, 2019
വിമാനത്തിലേക്ക് എത്തിയ ഐ.എസ്.ആർ.ഒ ചെയർമാനെ കൈയടികളോടെയാണ് യാത്രക്കാർ വരവേറ്റത്. ഊഷ്മളായ വരവേൽപ്പിന് നന്ദി പറഞ്ഞാണ് കെ.ശിവൻ സ്വന്തം ഇരിപ്പിടത്തിലേക്ക് നീങ്ങിയത്.
ഐ.എസ്.ആർ.ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തോടെയാണ് രാജ്യത്ത് കെ.ശിവൻ പ്രശസ്തനായത്. ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിൻെറ ഇടപ്പെടലുകൾ ശ്രദ്ധയാകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.