സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു; കുടുംബസാഹചര്യം മൂലം സാധിച്ചില്ലെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ, കുടുംബസാഹചര്യം മൂലം അതിന് സാധിച്ചില്ലെന്ന് പ്രരോധ​മന്ത്രി രാജ്നാഥ് സിങ്. അസം റൈഫിൾസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സൈനിക പരീക്ഷക്ക് പോയതിന്റെ അനുഭവവും രാജ്നാഥ് സിങ് പങ്കിട്ടു.

കുട്ടിക്കാലത്തെ കഥ പറയാൻ താനും ആഗ്രഹിക്കുകയാണെന്ന് പറഞ്ഞായിരുന്നു രാജ്നാഥ് സിങ്ങിന്റെ തുടക്കം. എനിക്കും സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എഴുത്തുപരീക്ഷയിൽ തനിക്ക് വിജയിക്കാൻ കഴിഞ്ഞുവെന്നും എന്നാൽ, കുടുംബത്തിലെ സാഹചര്യങ്ങൾ മൂലം സൈന്യത്തിൽ ചേരാനായില്ല. പിതാവിന്റെ മരണം സൈന്യത്തിൽ ചേരുന്നതിന് തടസമായെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളൊരു കുട്ടിക്ക് സൈനിക യൂണിഫോം നൽകുകയാണെങ്കിൽ അവന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകും. ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് പല കാര്യങ്ങളും നിങ്ങൾക്ക് അറിയില്ല. എന്നാൽ, നമ്മുടെ സൈനികർ അനുഭവിച്ച ത്യാഗമെന്താണെന്ന് എനിക്കറിയാം. മറ്റ് തൊഴിലുകൾ പോലെയല്ല സൈന്യത്തിലെ ജോലി സേവനം കുടിയാണ്.എവിടെ സന്ദർശനം നടത്തുകയാണെങ്കിലും സൈനികരുമായി സംവദിക്കാൻ സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Wanted to join the Army, but couldn’t: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.