ഗോമൂത്രം കുടിച്ച ബി.ജെ.പി പ്രവർത്തകൻ ആശുപത്രിയിൽ; ഗോമൂത്ര സൽക്കാരം നടത്തിയയാൾ പിടിയിൽ

കൊൽക്കത്ത: ഗോമൂത്രം കുടിച്ച്​ ബി.ജെ.പി പ്രവർത്തകൻ ആശുപത്രിയിലായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാനായി കൊൽക്കത്തിയിൽ സംഘടിപ്പിച്ച ഗോമൂത്ര സൽക്കാരത്തിലാണ്​ ബി.ജെ.പി പ്രാദേശിക പ്രവർത്തകൻ ഗോമൂത്രം കുടിച്ചത്​. തുടർന്ന്​​ ദേഹാസ്വാസ്ഥ്യം​ മൂലം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു​.

സംഭവവുമായി ബന്ധപ്പെട്ട്​ നാരായൺ ചാറ്റർജിയെന്ന ബി.ജെ.പി പ്രവർത്തകനാണ്​ അറസ്റ്റിലായത്​. കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും രോഗം സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടായിരുന്നു ഗോമൂത്ര സൽക്കാരം സംഘടിപ്പിച്ചത്​. ഗോമൂത്രം കുടിച്ച്​ ആശുപത്രിയിലായ പ്രവർത്തകൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അതേസമയം ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന നേതൃത്വം ചാറ്റർജിയുടെ അറസ്റ്റിനെ എതിർത്തുകൊണ്ട്​ രംഗത്തെത്തി. ‘ചാറ്റർജി പശുവി​​​​െൻറ മൂത്രം എന്ന്​ പറഞ്ഞ്​ തന്നെയാണ്​ എല്ലാവർക്കും വിതരണം ചെയ്​തത്​. ആരോടും മൂത്രം കുടിക്കാൻ നിർബന്ധിച്ചിട്ടില്ല. ഗോമൂത്രം ശരീരത്തിന്​ ദോഷമാണെന്ന്​ തെളിയിച്ചിട്ടില്ല. അകാരണമായി എങ്ങനെയാണ്​ പൊലീസിന്​ അദ്ദേഹത്തെ അറസ്റ്റ്​ ചെയ്യാൻ കഴിയുകയെന്നും’ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സായന്ദൻ ബസു ചോദിച്ചു.

Full View
Tags:    
News Summary - Volunteer falls ill after drinking cow urine, BJP leader arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.