ഇന്ധനം പത്ത്​ മിനിറ്റ്​ പറക്കാനുള്ളത്​ മാത്രം; വിസ്​താര വിമാനം രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

ന്യൂഡൽഹി: മുംബൈയിൽ നിന്നും ഡൽഹിയിലേക്ക്​ തിരിച്ച വിസ്​താര എയർലൈൻസ്​ വിമാനം ഇന്ധനം തീരാൻ പത്തുമിനിറ്റ്​ ശേഷി ക്കെ ലഖ്​നോ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽ നിന്നും 153 യാത്രികരുമായി പറന്ന വിസ്​താര യു.കെ944 വിമ ാനമാണ്​ വൻദുരന്തത്തിൽ നിന്നും തലനാരിഴക്ക്​ രക്ഷപ്പെട്ടത്​.

മുംബൈയിൽ നിന്ന്​ ഡൽഹിയിലേക്ക്​ പുറപ്പെട്ട വ ിമാനം ​മോശം കാലാവസ്ഥയെ തുടർന്ന്​ ലഖ്​നോവിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. എന്നാൽ മോശം കാലാവസ്ഥ മൂലം ദൃശ്യപരിധി കുറവായതിനാൽ ലഖ്​നോവിൽ ഇറങ്ങാൻ കഴിയില്ലെന്ന്​ അറിയിച്ചു. ഇതോടെ കാൺപൂരിലോ പ്രായഗ്​രാജിലോ ലാൻഡിങ്​ നടത്താ​ൻ പൈലറ്റുമാർ തീരുമാനിച്ചു.
പ്രയാഗ്​ രാജിലേക്ക്​ വിമാനം തിരിച്ചുവി​ട്ടെങ്കിലും ലാൻഡിങ്ങിന്​ ലഖ്​നോ വിമാനത്താവളം അനുമതി നൽകിയതോടെ തിരിച്ചു പറന്നു. വിമാനം സുരക്ഷിതമായി ലഖ്​നോവിൽ ലാൻഡ്​ ചെയ്യു​േമ്പാൾ പത്തുമിനിറ്റ്​ പറക്കാനുള്ള ഇന്ധനം മാത്രമേ ശേഷിക്കൂന്നുണ്ടായിരുന്നുള്ളൂ.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്​ വിസ്​താര ട്വിറ്ററിലൂടെ അറിയിച്ചു.

ഡൽഹിയിലേക്കുള്ള യാത്രാ സൗകര്യവും എയർക്രാഫ്റ്റ് സപ്പോർട്ടും മാനിച്ചായിരുന്നു വിമാനം വീണ്ടും ലഖ്​നോവിൽ തന്നെ ഇറക്കാൻ തീരുമാനിച്ചെതെന്നാണ് വിസ്താര അറിയിച്ചത്. ലാൻഡിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തെ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് ഇന്ധന പ്രതിസന്ധി ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു. അതിനിടെ വിമാനം പറത്തിയ പെെലറ്റിനെതിരെ ഡി.ജി.സി.എ നടപടി സ്വീകരിച്ചതായി എ.എൻ.ഐ അറിയിച്ചു.

Tags:    
News Summary - Vistara Flight Lands In Lucknow With Just 10 Minutes Of Fuel Remaining - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.