ന്യൂഡല്‍ഹി: മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പാനലില്‍നിന്ന് രാജിവെച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി.
കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉപദേഷ്ടാക്കളുടെ പാനലില്‍നിന്നാണ് രാജി. രാജി വെച്ച വാര്‍ത്തകള്‍ ശരിയാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ ഇടയായ വൈറസ് വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ചില്‍ തന്നെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലെ സമിതി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണത്തിലെ കുറവ്, വാക്‌സിന്‍ ക്ഷാമം തുടങ്ങിയ വിഷയങ്ങളില്‍ ദി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലും ഷാഹിദ് ജമീല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാഹിദ് ജമീല്‍ പറഞ്ഞിരുന്നു. വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങല്‍ അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.