ജെല്ലിക്കെട്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് എം.കെ സ്റ്റാലിൻ

തമിഴ്നട്: ജെല്ലിക്കെട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്ക് സർക്കാർജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ പ്രഖ്യാപനം. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ലോക പ്രശസ്തമായ അലങ്കനെല്ലൂർ ജെല്ലിക്കെട്ട് സന്ദർശിച്ച വേളയിലാണ് അറിയിപ്പ്.

മൃഗ സംരക്ഷണ വകുപ്പിൽ മുൻഗണനാ ക്രമത്തിലാണ് സംസ്ഥാന സർക്കാർ ജോലി നൽകുക. അലങ്കനെല്ലൂരിൽ ഉയർന്ന സൗകര്യങ്ങളുള്ള മൃഗാശുപത്രി പണിയുന്നതിന് 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് കാളകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് ഇത് കൂടുതൽ പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നുവരുന്നുണ്ട്.

Tags:    
News Summary - MK Stalin says government will give jobs to those who perform well in Jallikattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.