ന്യൂഡൽഹി: വ്യോമയാന ചട്ടങ്ങൾ പാലിക്കാത്തതിന് ഇൻഡിഗോക്ക് 22 കോടി പിഴ ചുമത്തി ഡി.ജി.സി.എ. പിഴക്ക് പുറമെ 50 കോടി ബാങ്ക് ഗ്യാരന്‍റിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.സി.എ ഏർപ്പെടുത്തിയ നാലംഗ അന്വേഷണ കമ്മിറ്റി സിവിൽ ഏവിയേഷൻ മിനിസ്ട്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി.
ഡിസംബർ 3നും 5നും ഇടക്ക് രാജ്യവ്യാപകമായി 2,507 ഇൻഡിഗോ ഫ്ലൈറ്റുകൾ റദ്ദാക്കുകയും 1,852 ഫ്ലൈറ്റുകൾ വൈകുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം നടന്നത്. 3 ലക്ഷം യാത്രക്കാരെയാണ് ഇത് ബാധിച്ചത്.
അമിതമായ ലാഭ ലക്ഷ്യം മുൻ നിർത്തിയുള്ള നീക്കങ്ങൾ, മുന്നൊരുക്കങ്ങളുടെ അഭാവം, സിസ്റ്റം സോഫ്റ്റ് വെയറിലെ പോരായ്മ, മാനേജ്മെന്‍റ് ഘടനയിലെയും പ്രവർത്തന നിയന്ത്രണത്തിലെയും പിഴവ് എന്നിങ്ങനെ നാല് പിഴവുകളാണ് ഇൻഡിഗോയുടെ ഭാഗത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വിമാനത്താവളത്തിലെ തിരക്ക്, കാലാവസ്ഥ, വിമാന സർവീസുകളിലെ തകരാറുകൾ, ശൈത്യകാല സമയക്രമത്തിലെ മാറ്റങ്ങൾ എന്നിവകൊണ്ടാണ് സർവീസുകൾ തടസ്സപ്പെട്ടതെന്നാണ് ഇൻഡിഗോ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.