വികസനപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 9.80 കോടിയിൽ ഉവൈസി ചെലവഴിച്ചത് 57.66 ലക്ഷം മാത്രം

ഹൈദരാബാദ്: വികസനപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 9.80 കോടിയിൽ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമിൻ എം.പി അസദുദ്ദീൻ ഉവൈസി ചെലവഴിച്ചത് 57.66 ലക്ഷം മാത്രമെന്ന് റിപ്പോർട്ട്. ഉവൈസി ഏറ്റെടുത്ത ഒരു പദ്ധതി പോലും ഇതുവരെ പൂർത്തീകരിച്ചിട്ടുമില്ല.

ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ ഓരോ എം.പിക്ക് ഫണ്ട് അനുവദിക്കുന്നത്. ഇതുപ്രകാരം ഒമ്പത് കോടി രൂപ ഉവൈസിക്ക് അനുവദിച്ചു. ഇതിൽ 57 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. എട്ട് പദ്ധതികൾ തുടങ്ങിയെങ്കിലും ഇതുവരെ ഒന്ന് പോലും പൂർത്തീകരിക്കാൻ ഉവൈസിക്ക് കഴിഞ്ഞിട്ടില്ല. 2004 മുതൽ ഹൈദരാബാദിൽ നിന്നുള്ള എം.പിയാണ് ഉവൈസി.

കഴിഞ്ഞ ലോകസഭ കാലയളവിൽ 15.51 കോടിയാണ് സ്കീം പ്രകാരം ഉവൈസിക്ക് അനുവദിക്കപ്പെട്ടത്. ഇതിൽ 8.77 കോടി രൂപ അദ്ദേഹം ചെലവഴിച്ചു. എന്നാൽ, 11.5 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. അഴുക്കുചാൽ നിർമാണം, കമ്യൂണിറ്റി സെന്റർ, ലിങ്ക് വേ പാത്തുകൾ, ചുറ്റുമതിൽ നിർമിക്കൽ, പബ്ലിക് പാർക്ക് നിർമാണം എന്നിവയെല്ലാമാണ് പദ്ധതി പ്രകാരം പൂർത്തീകരിച്ചത്.

Tags:    
News Summary - Owaisi completed just 8 of 69 civic work in last term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.