ട്രെയിൻ വൈകിയോടി; തിരക്കേറിയ ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത് യുവതികൾ; വൈറലായി വിഡിയോ

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിലെ തൂങ്ങികിടന്നുള്ള ഒരുകൂട്ടം യുവതികളുടെ സാഹസിക യാത്ര സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

ഓടി കൊണ്ടിരിക്കുന്ന തിരക്കേറിയ ട്രെയിനിന്റെ ഫുട്ബോർഡിൽ തൂങ്ങി യാത്രചെയ്യുന്ന യുവതികളുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കല്യാൺലേഡീസ് സ്പെഷൽ ട്രെയിൻ 40 മിനിറ്റ് വൈകിയോടിയതിനെതുടർന്ന് കനത്ത തിരക്കനുഭവപ്പെട്ടിരുന്നു. മുംബൈ സി.എസ്.ടിക്കും കല്യാണിനും ഇടയിലോടുന്ന ട്രെയിനിലാണ് സംഭവം നടക്കുന്നത്.

മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കേറിയ യാത്രയുടെ ദുരവസ്ഥയാണ് വിഡിയോയിലുള്ളത്. എക്സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയിൽ യാത്രക്കാരുടെ ദുരിത യാത്ര അവസാനിപ്പിക്കാൻ എത്രയും വേഗം നടപടി എടുക്കണമെന്ന് ആവശ്യമുയർന്നു. ട്രെയിൻ വൈകിയോടുന്നതുൾപ്പെടെ നിരവധി പരാതികളാണ് പോസ്റ്റിനു താഴെ ഉയർന്നു വരുന്നത്.

Tags:    
News Summary - viral video of girls travelling on train by hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.