കൊൽക്കത്തയിൽ ഇരുസംഘങ്ങൾ ഏറ്റുമുട്ടി; രണ്ട് മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭത്പുരയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു. നാലു പേർക്ക ് ഗുരുതരമായി പരിക്കേറ്റു. പെട്രോൾ ബോംബ് അടക്കം ആയുധങ്ങളുമായാണ് ആൾക്കൂട്ടം ഏറ്റുമുട്ടിയത്. 17കാരനായ തെരുവ് കച്ച വടക്കാരൻ രാംബാബു ഷാ ആണ് മരിച്ചവരിൽ ഒരാൾ. തലയിൽ വെടിയേറ്റാണ് മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ 10.30ഓടെയാണ് സംഘർഷം ആരംഭിച്ചത്. പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം ബംഗാൾ പൊലീസ് ചീഫ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായിരുന്നു അക്രമം ആരംഭിച്ചത്. ഇതേതുടർന്ന് ഉദ്ഘാടനം മുടങ്ങി. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

പൊലീസിന്‍റെ വെടിയേറ്റാണ് രണ്ടു പേർ മരിച്ചതെന്ന് ബി.ജെ.പി നേതാവ് കൈലാശ് വിജയ്് വർഗിയ പറഞ്ഞു. തൃണമൂൽ ഗുണ്ടകളും പൊലീസുമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - violence-near-kolkata-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.