ലഖ്നോ: യു.പിയിൽ ഗ്രാമീണർക്ക് കോവിഡ് വാക്സിൻ മാറി നൽകി. നേരത്തെ കോവിഷീൽഡ് കുത്തിവെച്ചവർക്കാണ് രണ്ടാം ഡോസായി കോവാക്സിൻ കുത്തിവെച്ചത്. സിദ്ധാർത്ഥ് നഗറിലാണ് സംഭവം.
ഏപ്രിൽ മാസത്തിൽ ഒന്നാം ഡോസായി കോവിഷീൽഡ് എടുത്ത 20 ഗ്രാമീണർക്കാണ് കഴിഞ്ഞയാഴ്ച രണ്ടാം ഡോസായി കോവാക്സിൻ നൽകിയത്.
ആശുപത്രി അധികൃതർക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ആരോഗ്യവകുപ്പിൽ നിന്ന് ആരും പിന്നീട് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗ്രാമീണരിൽ ഒരാൾ പറഞ്ഞു.
രണ്ടു വാക്സിനുകൾ ഇടകലർത്തി കുത്തിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നുവരികയാണ്. ഒരേ വാക്സിൻ തന്നെ രണ്ട് ഡോസും എടുക്കണമെന്നാണ് നിലവിലെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.